ഇൻസൈറ്റ് സ്കൂൾ സ്പെഷ്യൽ ഒളിമ്പിക്‌സ് സംസ്ഥാന ജേതാക്കളെ ആദരിച്ചു
ഗുരുവായൂർ : ഡിസംബർ 27, 28, 29 ദിവസങ്ങളിൽ കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരത് (SOB) കേരള സ്റ്റേറ്റ് അത്ലറ്റിക്മീറ്റിലെ ജേതാക്കളായ ഗുരുവായൂർ ഇൻസൈറ്റ് സ്പേഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.
ചാവക്കാട് എ ഇ ഒ പി എം ജയശ്രീ ഉദ്ഘാടനം ചെയ്തു. സോഫ്റ്റ് ബോൾ ത്രോയിൽ സ്വർണ്ണവും 50 മീറ്റർ നടത്തത്തിൽ വെങ്കലവും നേടിയ ആയിഷ അസ്സ, നൂറു മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ശരത്, ഷോട്ട്പുട്ടിൽ ആൽവിൻ, അസൂറ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിസിപ്പൽ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.
ചാവക്കാട് നൂൺ മീൽ ഓഫിസർ ജിൻസ് ലാസർ, ഒരുമയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഹസീന അൻവർ, ഒരുമനയൂർ പഞ്ചായത്ത് മെമ്പർ കെ ജെ ചാക്കോ, അഷറഫ് (അഷറഫ് കൂട്ടായ്മ ), ഇൻസെറ്റ് സ്പെഷ്യൽ സ്‌കൂൾ പി.ടി. എ. പ്രസിഡന്റ് മരുത് പണ്ഡി, ഇന്ദിരാ സോമ സുന്ദരൻ, ലിഷ കൃഷ്ണകുമാർ, സീനത്ത് റഷീദ് (ഇൻസൈറ്റ് സെക്രട്ടറി), മാധ്യമ പ്രവർത്തകൻ ഷക്കീൽ എം വി, അയിഷ അസ്സയുടെ മാതാവ് അൻഷിത, ആൽവിന്റെ പിതാവ് പ്രിൻസ് എന്നിവർ സംസാരിച്ചു.
Comments are closed.