ചാവക്കാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന

ചാവക്കാട് : നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ചാവക്കാട് നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനാ വേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തെന്ന് ആരോഗ്യവിഭാഗം.

നഗരസഭ ക്ലീൻ സിറ്റി മാനേജർ അഞ്ചു കെ തമ്പി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ആസിയ സി എം, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജി പി ടി, ശിവപ്രസാദ്, ഹരികൃഷ്ണൻ, കവിത വി എസ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ആകാശ് എം എസ് അറിയിച്ചു.

Comments are closed.