mehandi banner desktop
Chavakkad online

ഇൻസ്പെയർ എജുക്കേഷൻ അവാർഡ് ദാനം

Ft

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് മന്ദലാംകുന്ന് ഒന്നാം വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെയർ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ അവാർഡ് ദാനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.എ അയിഷ അധ്യക്ഷത വഹിച്ചു. 2021ൽ മുൻ മെമ്പറുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യൂ.എസ്.എസ് ഉൾപ്പെടെയുള്ള മേഖലയിൽ അവാർഡ് ദാനവും, കരിയർ ഗൈഡൻസ്, അഡ്മിഷൻ ഹെൽപ്പ് ഡസ്ക്, മോട്ടിവേഷൻ ക്ലാസ്, പി.എസ്.സി കോച്ചിംഗ് ഉൾപ്പെടെ നടത്തുന്നതാണ് പദ്ധതി. പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം അവാർഡ് ദാനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ഷംസീറ അഷറഫ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ പാലക്കൽ, എന്നിവർ മുഖ്യ അതിഥികളായി. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് മോട്ടിവേഷൻ ടോക്ക് നടത്തി. പഞ്ചായത്ത് അംഗം അബ്ദുൽ സലീം കുന്നമ്പത്ത്, പുന്നയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ ഹസ്സൻ, കെ.കെ ഷുക്കൂർ, പി.എ നസീർ, ടി.കെ താഹിർ, ഷഹീറ ഗദ്ദാഫി, റോഷ്‌നി സക്കരിയ എന്നിവർ സംസാരിച്ചു. പദ്ധതി കോഡിനേറ്റർ അസീസ് മന്ദലാംകുന്ന് സ്വാഗതവും കെ.എച്ച് കഅബ് നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.