mehandi new

ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ധർണ്ണ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

Mss conference ad poster

ക്ഷേമനിധി ബോർഡംഗങ്ങളായ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, 10000 രൂപ തിരിച്ചടക്കുന്ന വ്യവസ്ഥയിൽ പലിശ രഹിത ലോൺ അനുവദിക്കുക, കൊവിഡ് ബാധിച്ച് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക, പലകാരണങ്ങളാൽ ക്ഷേമനിധിയിൽ ചേരാൻ കഴിയാത്ത സകാറ്റേഡ് വിഭാഗം ചുമട്ടുതൊഴിലാളികൾക്ക് ഒറ്റത്തവണ കൊ വിഡ് ധനസഹായം അനുവദിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

ചാവക്കാട് ക്ഷേമബോർഡ് ഓഫീസിന് മുൻപിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജണൽ പ്രസിഡന്റ് എം.എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ പ്രസിഡൻറ് സി. എസ് നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ് സനീഷ്, മുസ്തഫ മണത്തല, പി കെ അജിത്ത് കുമാർ, കെ കെ മോഹനൻ, അബൂബക്കർ
എടക്കഴിയൂർ എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.