ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂള്‍ 101 ാം വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂള്‍ 101 ാം വാര്‍ഷികം എന്‍. കെ. അക്ബര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. സായിനാഥന്‍ സ്മരണിക പ്രകാശനം ചെയ്തു. എ.എസ്. മനോജ് ഡിജിറ്റല്‍ സ്മരണിക പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ജോഫി ജോസ് എന്‍ഡോവ്‌മെന്റുകള്‍ നല്‍കി.

കൗണ്‍സിലര്‍മാരായ വൈഷ്ണവ് പി. പ്രദീപ്, ദീപ ബാബു, പ്രോഗ്രാം കണ്‍വീനര്‍ അഭിലാഷ് വി. ചന്ദ്രന്‍, ലിജിത്ത് തരകന്‍, ഒ.സി. ബാബുരാജന്‍, കെ.യു. കാര്‍ത്തികേയന്‍, പ്രധാനാധ്യാപിക മിനി ജോസ്, സ്റ്റാഫ് സെക്രട്ടറി വി. എ. ഷിഹാബുദ്ധീന്‍, ബിന്ദു ജോസഫ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ : ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂള്‍ 101 ാം വാര്‍ഷികം എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.