mehandi new

ഫലസ്തീനിലെ ഇന്നത്തെ ഗുരുതരമായ സാഹചര്യത്തിന് ഉത്തരവാദി ഇസ്രായേൽ – എം എസ് എസ് സംസ്ഥാന സെക്രട്ടറി ടി നിസാമുദ്ദീൻ

fairy tale

ചാവക്കാട് : ഐക്യരാഷ്ട്ര സഭ പാസാക്കിയ നിരവധി പ്രമേയങ്ങളും ആഹ്വാനങ്ങളും തള്ളിക്കളഞ്ഞ് ഫലസ്തീൻ മണ്ണിൽ അധിനിവേശവും അക്രമങ്ങളും കൊലപാതകങ്ങളും നിരന്തരം നടത്തി വരുന്ന ഇസ്രായിലാണ് ഇന്നത്തെ ഗുരുതരമായ സാഹചര്യത്തിന് ഉത്തരവാദികളെന്ന് എം. എസ്. എസ് സംസ്ഥാന സെക്രട്ടറി ടി നിസാമുദ്ദീൻ പ്രസ്താവിച്ചു. ലോക മനസാക്ഷിയുടെ മുന്നിൽ  ഒരു ചോദ്യ ചിഹ്നമായി ഇന്ന് ഫലസ്തീൻ മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ മനസാക്ഷിയുള്ള ഒരാൾക്കും നിശബ്ദരായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

planet fashion

ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും യുദ്ധം ഉടനടി അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എസ് തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ നടന്ന പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് അഡ്വ:കെ.എസ്.എ ബഷീർ അധ്യക്ഷത വഹിച്ചു.എ കെ.അബ്ദുറഹിമാൻ, നൗഷാദ് തെക്കുംപുറം, അംജദ് കാട്ടകത്ത്, പി.എ. സീതി മാസ്റ്റർ, എൻ.എ. ഗുലാം മുഹമ്മദ്, വി. ഐ. അബ്ദുൽ റഹിമാൻ, യു. കെ. ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു.

എ വി.മുഹമ്മദ് അഷ്റഫ്, പി. എം. അബ്ദുൽ ഷുക്കൂർ, ഹാരീസ് കെ മുഹമ്മദ്, ഇ. വി. സൈനുദ്ദീൻ, പി. വി. പരീത്, ഗഫൂർ ടി മുഹമ്മദ്, പി. കെ. വസീൽ, സിദ്ധീഖ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി എ കെ. അബ്ദുറഹിമാൻ സ്വാഗതവും ട്രഷറർ പി. എ. നസീർ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.