mehandi banner desktop
Chavakkad online

വെൽഫെയർ പാർട്ടി പുന്നയൂർ പഞ്ചായത്ത് കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു

Ft

മന്ദലാംകുന്ന്:  വെൽഫെയർ പാർട്ടി പുന്നയൂർ പഞ്ചായത്ത് കമ്മറ്റി  ഫലസ്തീൻ ഐക്യദാർഢ്യസദസ്സ്  സംഘടിപ്പിച്ചു. മന്നലാംകുന്ന് ബീച്ചിൽ വെച്ചു നടന്ന പരിപാടി മണ്ഡലം വൈസ് പ്രസിഡന്റ്‌  ഓക്കേ റഹീം ഉൽഘാടനം നിർവഹിച്ചു.  വെൽഫയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷാഹുൽ പി എ  സ്വാഗതം പറഞ്ഞു,  പ്രസിഡന്റ്‌ ടി കെ താഹിർ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി അംഗം സൈനുദ്ധീൻ ഫലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു.

Jan oushadi

പ്രവാസി വെൽഫെയർ യു എ ഇ ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹുസൈൻ അണ്ടത്തോട്, കമാൽ മുസ്തഫ, വി മുഹമ്മദുണ്ണി, മുഫീദ താഹിർ, ജസീല റഹീം എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.   വെൽഫെയർ പാർട്ടി മന്നലാംകുന്ന്  യൂണിറ്റ് പ്രസിഡന്റ്‌ കെ എം ഹല്ലാജ് നന്ദി പറഞ്ഞു.

Comments are closed.