വനിതാ കൗൺസിലറെ കൗൺസിൽ യോഗത്തിൽ പരസ്യമായി അപമാനിച്ചതായി ആരോപണം

ചാവക്കാട് : ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലറെ പരസ്യമായി അപമാനിച്ചതായി യു ഡി എഫ് ആരോപണം. യാതൊരു കാരണവുമില്ലാതെ 6-ാം വാർഡ് കൗൺസിലർ വനിതാ കൗൺസിലറെ മോശമായ രീതിയിൽ സംബോധന ചെയ്തുവെന്നാണ് പരാതി. ഇതിന് മാപ്പു പറയാതെ ഇനി നഗരസഭയുടെ പൊതുപരിപാടികളിൽ പങ്കെടുക്കുകയില്ലെന്ന് യു ഡി എഫ് കൗൺസിലർമാർ തീരുമാനമെടുത്തതായി ചാവക്കാട് നഗരസഭ യു ഡി എഫ് പാർലമെന്ററി നേതാവ് കെ വി സത്താർ അറിയിച്ചു. ഇന്ന് ആറാം തിയതി നടന്ന കൗൺസിൽ യോഗത്തിലാണ് സംഭവം.

ചാവക്കാട് നഗരസഭ വളരെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നഅവസ്ഥയിൽ കെട്ടിട വാടകയിനത്തിൽ പതിനേഴു ലക്ഷത്തിനു മുകളിലുള്ള കുടിശിക പിരിച്ചെടുക്കാത്തതിനെ യു ഡി എഫ് കൗൺസിലർമാർ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്ക്തർക്കത്തിനിടെയാണ് സംഭവം.

Comments are closed.