mehandi banner desktop
Chavakkad online

ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ആചരിച്ചു

Ft

ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട ശിൽപ്പിയുമായ ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നെഹറുവിന്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ സമ്മേളനം ശശി വാറനാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അധ്യക്ഷത വഹിച്ചു.കെ.പി.എ. റഷീദ്, അരവിന്ദൻ പല്ലത്ത്, നിഖിൽ ജി ഗോപാലകൃഷ്ണൻ, സുജിത്, വി. കെ രേണുക ടീച്ചർ, ടി. എൻ മുരളി, ശിവൻ പാലിയത്ത്, റെയ്മണ്ട് മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ശശി വല്ലാശ്ശേരി സ്വാഗതവും ടി. വി. കൃഷ്ണദാസ് നന്ദിയും രേഖപ്പെടുത്തി.

Jan oushadi

Comments are closed.