
ആരോഗ്യരക്ഷ സെമിനാര്‍ സമാപിച്ചു

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്ന ആരോഗ്യ രക്ഷ സെമിനാര്‍ സമാപിച്ചു. പ്രകൃതി കര്‍ഷകരെ ആദരിച്ചുകൊണ്ട് നടന്ന സമാപന സമ്മേളനം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡംഗം അഡ്വ.കെ.ബി ഹരിദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ജീവ പ്രസിഡന്റ് രാധാകൃഷ്ണന്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രകൃതി കൃഷി പ്രചാരകന്‍ കെ.എം. ഹിലാല്‍ പ്രകൃതി സംരക്ഷണത്തേക്കുറിച്ച് ക്ലാസെടുത്തു. ഡോ. പി.എ രാധാകൃഷ്ണന്‍, അഡ്വ.രവിചങ്കത്ത്, വി.എം.സുകുമാരന്‍, വി.എം.ഹുസൈന്‍, കെ.യുകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments are closed.