mehandi new

ജിഷ കൊലപാതകം സി ബി ഐ അനേഷിക്കണമെന്ന് വേട്ടുവ സര്‍വീസ് സൊസൈറ്റി

fairy tale

ചാവക്കാട് : പെരുമ്പാവൂര്‍ ജിഷ കൊലപാതകം സി ബി ഐ അനേഷിക്കണമെന്ന് വേട്ടുവ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതിവിഭാഗത്തില്‍പ്പെട്ട ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍അടിയന്തിരമായി ഇടപെടണമെന്നും പ്രസിഡന്റ്  ആനന്ദന്‍ വടുക്കുതല, സെക്രട്ടറി ചന്ദ്രബാബു വെങ്കിടി എന്നിവര്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ ഭരണാധികാരികള്‍ക്കാകുന്നില്ല. പട്ടികജാതിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും വേട്ടുവ സര്‍വീസ് സൊസൈറ്റി ആരോപിച്ചു. ജിഷയ്ക്കും ജിഷയുടെ കുടുംബത്തിനും നേരെ 2005 മുതല്‍ നടന്ന അതിക്രമങ്ങളും അനീതിയും ഇതുസംബന്ധിച്ച് കുടുംബം നല്‍കിയ പരാതികളും അന്വേഷണവിധേയമാക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സമാനസംഘടനകളമായി യോജിച്ച് പ്രക്ഷോഭം നടത്തും. കേരളത്തില്‍ നടക്കുന്ന പട്ടികജാതിക്കാര്‍ക്കെതിരെയുള്ള നീതി നിഷേധവും അതിക്രമങ്ങളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെ മതിയാകൂ. മറ്റു ഭാരവാഹികളായ വേലായുധന്‍ മേലേടത്ത്, എ കെ സജീവന്‍, ഗംഗാധരന്‍ മാങ്ങാടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Haji’s pharma

Comments are closed.