mehandi new

ഉറപ്പാണ് തൊഴിൽ – ചാവക്കാട് നഗരസഭയിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു

fairy tale

ചാവക്കാട് : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ മുതുവട്ടൂരിലെ ബാലാമണിയമ്മ സ്മാരക മന്ദിരത്തിൽ ജോബ് സ്റ്റേഷൻ ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാക്ഷരതയും തൊഴിലവസരങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് ജോബ് സ്റ്റേഷൻ ആരംഭിച്ചിട്ടുള്ളത്. തൊഴിൽ അന്വേഷകർക്ക് അവരുടെ യോഗ്യതകൾക്കനുസരിച്ചുള്ള ജോലികൾ കണ്ടെത്താനും തൊഴിൽ ദാതാക്കൾക്ക് അനുയോജ്യമായ ജീവനക്കാരെ തിരഞ്ഞെടുക്കാനും ഈ സ്റ്റേഷൻ സഹായകമാകും.

planet fashion

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.  നഗരസഭ വൈസ് ചെയർമാൻ  കെ.കെ. മുബാറക് സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലീം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബുഷറ ലത്തീഫ്, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ, കുടുംബശ്രീ ചെയർപേഴ്സൺ  ജീനാ രാജീവ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ  സാജിത സലാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി  എം.എസ്. ആകാശ് നന്ദി പറഞ്ഞു.

ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ചാവക്കാട് നഗരസഭ ബാലാമണിയമ്മ സ്മാരക മന്ദിരത്തിലെ ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക.

Haji’s pharma

Comments are closed.