
ചാവക്കാട് : ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾകാദർ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ചാവക്കാട് ഏരിയ പ്രസിഡന്റ് കെ എം അലി അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എൻ കെ അക്ബർ എം എൽ എ, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി എ സദീന്ദ്രൻ, കർഷകതൊഴിലാളി ഏരിയ പ്രസിഡന്റ് എ എച്ച് അക്ബർ, ഏരിയ സെക്രട്ടറി മാലിക്കുളം അബാസ്, മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജ പ്രശാന്ത്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി ജെ മെർലിൻ, എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി വി നൗഷാദ്, ടി പി ശദീദ്, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഹസ്സൻ മുബാറക്, പി എസ് അശോകൻ, റീന കരുണൻ, കെ കെ മുബാറക്, പ്രിയ മനോഹരൻ, എ എ ശിവദാസ്, കെ സി സുനിൽ, കെ ആർ ആനന്ദൻ എന്നിവർ സംസാരിച്ചു.
ചാവക്കാട് : ദേശീയ പണിമുടക്ക് ചാവക്കാട് മേഖലയിൽ പൂർണ്ണം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, കടപ്പുറം, ഒരുമനയൂർ, ചാവക്കാട് മേഖലകളിൽ കടകൾ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments are closed.