mehandi new

കെ അഹമ്മദ്‌ ദിനചാരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

fairy tale

തിരുവത്ര : സി പി ഐ എം നേതാവും മത്സ്യ ഫെഡ് ഡയറക്ടമായിരുന്ന കെ അഹമദിന്റെ 19 – മത് ചരമ ദിനാ ചരണത്തിന്റെ ഭാഗമായി  പ്രകടനവും പൊതു യോഗവും  സംഘടിപ്പിച്ചു. പൊതുയോഗം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എ. സി. മൊയ്‌ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.  ഏരിയ കമ്മിറ്റി അംഗവും ഗുരുവായൂർ എം എൽ എ യുമായ എൻ. കെ. അക്ബർ,  ഏരിയ സെക്രട്ടറി ടി. ടി. ശിവദാസൻ, ഏരിയ കമ്മിറ്റി അംഗം എം. ആർ. രാധാകൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് എന്നിവർ സംസാരിച്ചു. 

planet fashion

മണത്തല കാണകോട്ട് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതിയറയിൽ സമാപിച്ചു. പ്രകടനത്തിന് ടി. എം. ഹനീഫ, കെ. വി. ശശി, കെ. ആർ. ആനന്ദൻ, പി. പി. രണദേവ്, മഞ്ജുഷ സുരേഷ്, പ്രസന്നരണദേവ് എന്നിവർ നേതൃത്വം നൽകി. തിരുവത്ര ലോക്കൽ സെക്രട്ടറി കെ. എച്ച്. സലാം സ്വാഗതം പറഞ്ഞു. മണത്തല ലോക്കൽ സെക്രട്ടറി എ. എ. മഹേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.

Macare health second

Comments are closed.