എസ്എസ്എൽസി നൂറു ശതമാനം വിജയം – കടപ്പുറം ഗവ. ഹൈസ്കൂളിന് ഉപഹാരം നൽകി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
കടപ്പുറം : എസ്എസ്എൽസി ക്ക് നൂറു ശതമാനം വിജയം കൊയ്ത കടപ്പുറം ഗവ. ഹൈസ്കൂളിന് പൂർവ്വ വിദ്യാർഥികൾ ഉപഹാരം നൽകി. 1987 ലെ എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഉപഹാരം നൽകിയത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
പൂർവ്വ വിദ്യാർത്ഥികളായ ജമാൽ അറക്കൽ, ഷറഫുദ്ധീൻ മുനക്കകടവ്, എം.ബി.റഷീദ്, പി.എസ്. ഹുസൈൻ ,പി.എം .മുഹമ്മദലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രധാന അധ്യാപിക രാജി ടീച്ചർ, സുഭാഷ് മാഷ്, റംല ടീച്ചർ, മുബാറക് മാഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.