കടപ്പുറം ഗവ. വി എച്ച് എസ് സ്‌കൂൾ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കടപ്പുറം ഗവ. വി എച്ച് എസ് സ്‌കൂൾ കോമ്പൗണ്ട് മതിലിന്റെയും അതിനോടനുബന്ധിച്ച് സ്ഥാപിച്ച ഗേറ്റ്ന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് മുഖ്യാതിഥിയായി.

സി എച്ച് റഷീദ്, പി ഇബ്രാഹിം, നിബി ആന്റണി, എൽ ശ്രീകല എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് പി എം മുജീബ് സ്വാഗതവും പ്രധാനാധ്യാപിക നിമ്മി മേപ്പുറത്ത് നന്ദിയും പറഞ്ഞു.

Comments are closed.