mehandi banner desktop

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു

fairy tale

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ 2026-27 വർഷത്തിലെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പുച്ചു.

planet fashion

കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ടിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം.മനാഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീഷ്മ ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ആസൂത്രണ സമിതി, വർക്കിംഗ്‌ ഗ്രൂപ്പ്‌, വാർഡ് ഗ്രാമസഭകൾ തുടങ്ങിയ യോഗങ്ങളിലൂടെ ഉയർന്ന് വന്ന ചർച്ചകളുടെയും നിർദേശങ്ങളുടെയും ഭാഗമായുള്ള കരട് പദ്ധതി രേഖയാണ് സെമിനാറിൽ അവതരിപ്പിച്ചത്.

പുതിയ കാലത്തെ മാറ്റങ്ങളും നിലവിലെ സംവിധാനങ്ങളും കോർത്തിണക്കിയുള്ള പദ്ധതികളുടെ കരട് രൂപം സെമിനാറിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അഷ്‌ക്കർ അലി അവതരിപ്പിച്ചു.

കായിക ഗ്രാമം, കായിക കടപ്പുറം – കായിക പഠനം, പ്രവാസാശ്വാസം, കായലും കടലും, വിജയത്തീരം, വായനയിടം, സ്മാർട്ട് ലൈബ്രറി, തൊഴിലിടം, കിട്ടിക്കൊരു മുട്ട, സുഖനിദ്ര, തെരുവ് നായ ഷെൽട്ടർ, എം.സി.എഫ്, പ്രകാശ ഗ്രാമം, മൊബൈൽ ക്രിമിട്ടോറിയം, ചിൽഡ്രൻസ് പാർക്കുകൾ, തുടങ്ങി നൂതനമായതും പഴമ നിറഞ്ഞതുമായ ഒട്ടേറെ വിത്യസ്ത പദ്ധതികളുടെ പെരുമ വിളിച്ചോതിക്കൊണ്ടാണ് പദ്ധതി കരട് രൂപം അവതരിക്കപ്പെട്ടത്.

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സക്കീന ബഷീർ, ബ്ലോക്ക്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം.ഷാഹിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർമാൻ പി.വി.ദിലീപ്കുമാർ, ബ്ലോക്ക്‌ മെമ്പർമാരായ ആർ.കെ.ഇസ്മയിൽ, മുരളീധരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എം.മുജീബ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ രമണൻ, രാജേഷ്, ജിഷ, സുലൈഖ, ഷെജി, നജില നജീബ്, സുമിന അജ്മൽ, റംല ഹമീദ്, റാഹില വഹാബ്, മുനീർ എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സി.എം.സുഹാസ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ശിഹാബ് നന്ദിയും പറഞ്ഞു.

Comments are closed.