ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു

കടപ്പുറം : പുതിയങ്ങാടി മുതൽ മുനക്കക്കടവ് ഹാർബർ വരെ 600 മീറ്ററോളം നീളം വരുന്ന ഘട്ടംഘട്ടമായി പണി പൂർത്തീകരിച്ച സി എച്ച് നഗർ ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഹസീന താജുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എ മുഹമ്മദ്, ടി ആർ ഇബ്രാഹിം, എ വി അബ്ദുൽ ഗഫൂർ, റാഹില വഹാബ്, സമീറ ശരീഫ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം മുജീബ്, ബി കെ സുബൈർ തങ്ങൾ, സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, വി എം മനാഫ് സ്വാലിഹ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.