കടപ്പുറം പഞ്ചായത്ത് ഓണച്ചന്ത ആരംഭിച്ചു

കടപ്പുറം : കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തിൽ ഈ വർഷത്തെ ഓണച്ചന്ത ആരംഭം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ മുഹമ്മദ് ഗസ്സാലി മുഖ്യാതിഥിയായി. പി. എം മൊയ്തീൻ ഷാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.എം ശിഹാബ് ആദ്യ വിൽപ്പന നടത്തി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശുഭ ജയൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി സുബ്രമണ്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഡ്വ:മുഹമ്മദ് നാസിഫ്, അബ്ദുൾ ഗഫൂർ, ചാർജ് ഓഫീസർ മംഗള, സിഡിഎസ് ചെയർപേഴ്സൺ ഹയറുന്നിസ, അംഗങ്ങളായ
കുമാരി, റസിയ, ജയ രവി, മൈമുന, ഷൈലമുഹമ്മദ് എന്നിവർ പങ്കെടുത്തു.
ഓണച്ചന്ത മുന്ന് ദിവസം നീണ്ടു നിൽക്കും.
16 വാർഡികളിലെയും കുടുംബശ്രീ ഉൽപന്നങ്ങൾ ചന്തയിൽ വിൽപ്പനക്കെത്തും.

Comments are closed.