mehandi new

കടപ്പുറം ഫെസ്റ്റ് – സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കടപ്പുറം ഫെസ്റ്റിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. മാളുകുട്ടി വളവിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ബ്ലോക്ക് പ്രസിഡന്റ്‌ ആഷിത, ബ്ലോക്ക് മെമ്പർ മിസ്‌റിയ മുസ്ഥാഖ്, പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ, വികസനകാര്യ ചെയർ പേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ ചെയർമാൻ വിപി മൻസൂർ അലി, ആരോഗ്യവിദ്യാഭ്യാസ ചെയർപേഴ്സൻ ശുഭ ജയൻ, ഷീജ രാധാകൃഷ്ണൻ, അഡ്വ മുഹമ്മദ്‌ നാസിഫ്,  ബോഷി ചാനശേരി, അബ്ദുൽ ഗഫൂർ എ വി, ടി ആർ ഇബ്രാഹിം, തൗഫീഖ്‌, സുനിത പ്രസാദ്, സിക്രട്ടറി ഷാജിത പി ഐ,  കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത സേനാ അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കൾ, ഗ്രാമവാസികൾ, വിവിധ സംഘടനാ പ്രവർത്തകർ  തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങൾ അണിനിരന്നു.

planet fashion

ആർഭാടം ആരോപിച്ച് സി പി എം കടപ്പുറം ഫെസ്റ്റിൽ നിന്നും വിട്ടുനിന്നു. 

Macare 25 mar

Comments are closed.