കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 23 മുതൽ ഡിസംബർ 1 വരെ – സംഘാടക സമിതി രൂപീകരിച്ചു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ കേരളോത്സവം നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു. കടപ്പുറം ബികെസി തങ്ങൾ ഹാളിൽ ചേർന്ന യോഗത്തിൽ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. 2024 നവംബർ 23 മുതൽ ഡിസംബർ 1 വരെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് കേരളോത്സവ മത്സരങ്ങൾ നടക്കും. 22 ന് വൈകീട്ട് 4 മണിക്ക് കേരളോത്സവത്തിനു മുന്നോടിയായി വിളംബരജാഥ അഞ്ചങ്ങാടിയിൽ.

മത്സരാർഥികൾക്കുള്ള അപേക്ഷാഫോമുകൾ നവംബർ 16 ന് രാവിലെ 10 മണി മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിതരണം ആരംഭിക്കും. 20 ന് വൈകീട്ട് 4 മണി വരെയാണ് അപേക്ഷാ ഫോമുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി, പഞ്ചായത്ത് സെക്രട്ടറി പി എസ് നിയാസ്, സി ഡി എസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ക്ലബ്ബ് ഭാരവാഹികൾ, കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.