mehandi new

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

fairy tale

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശ്‌സ്ത മിമിക്രി ആർട്ടിസ്റ്റ് സലീം കലാഭവൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗവണ്മെന്റ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ ഗ്രാമപഞ്ചായത്തിലെ വിവിധ വേദികളിലായാണ് കേരളോത്സവം നടക്കുന്നത്. 

Ready food order

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കാഞ്ചന മൂക്കൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹസീന താജുദ്ധീൻ, ശുഭ ജയൻ, വി.പി മൻസൂർഅലി, മെമ്പർമാരായ അഡ്വ മുഹമ്മദ്‌ നാസിഫ്, ടി. ആർ ഇബ്റാഹീം, മുഹമ്മദ്‌ മാഷ്, സുനിത പ്രസാദ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റാഫി നന്ദി പറഞ്ഞു.

Fish ad

Comments are closed.