mehandi new

നമ്മൾ ചാവക്കാട്ടുകാർ ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി

fairy tale

ചാവക്കാട് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ  ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നിന്ന് ആരംഭിച്ച് മുതുവട്ടൂർ, മമ്മിയൂർ വഴി ഗുരുവായൂരിലെത്തി ചാവക്കാട് ചത്വരത്തിൽ സമാപിച്ചു. ചാവക്കാട് പോലീസ് എസ് എച്ച് ഒ വിമൽവി വി ഉദ്ഘാടനം ചെയ്തു. നമ്മൾ ചാവക്കാട്ടുകാർ പ്രസിഡണ്ട് ഡോ. പി. വി മധുസൂദനൻ അധ്യക്ഷതവഹിച്ചു. ഗുരുവായൂർ ബി എൻ ഐ പ്രസിഡണ്ട് വിനീത്, ചാവക്കാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഇ.ആർ സോമൻ, ഒരുമനയൂർ മർചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജയ്സൺ ആളുക്കാരൻ, നമ്മൾ ചാവക്കാട്ടുകാർ മുൻ പ്രസിഡണ്ട് കെ.എസ്. ബാബുരാജ്, മുൻ ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക്, ട്രഷറർ എം എ. മൊയ്തീൻഷാ എന്നിവർ പ്രസംഗിച്ചു. സന്ദേശ റാലിയിൽ കാറുകൾ, ബൈക്കുകൾ എന്നിവ അകമ്പടിയായി. ലഘുലേഖകൾ വിതരണം ചെയ്തു.

Fish ad

Comments are closed.