mehandi new

മാലിന്യമുക്ത നവകേരളം – കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

fairy tale

കടപ്പുറം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി 200 ഓളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു. വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണ പരിപാടികളെയും സംവിധാനങ്ങളെയും കുറിച്ച് എല്ലാ വിദ്യാലയങ്ങളിലെ പ്രതിനിധികളും റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച റിപ്പോർട്ടിന് സമ്മാനങ്ങൾ വിതരണം ചെയ്തു. 

planet fashion

കുട്ടികളുടെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഹരിത അംബാസിഡറായി മുബശ്ശിർ തെരഞ്ഞെടുക്കപ്പെട്ടു.  തുടർന്ന് അംബാസിഡർ കുട്ടികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ ബോധവൽക്കരണ പ്രവർത്തന സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ഫ്ലാഷ് മോബും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. 

കുട്ടികളുടെ ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി എസ് നിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി റാഫി തോമസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി റിപ്പോർട്ടുകൾ വിലയിരുത്തി സംസാരിച്ചു. മെമ്പർമാരായ എ വി അബ്ദുൽ ഗഫൂർ, പ്രസന്ന ചന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ്, വി ഇ ഒ സിനോജ്, ധന്യ, ക്ലർക്ക് ഷഫീക് എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

Comments are closed.