mehandi new

ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണം-എസ് ടി യു

fairy tale

planet fashion

ചാവക്കാട് : ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടി യു
മത്സ്യത്തൊഴിലാളി യൂണിയൻ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മത്സ്യ ഭവന് മുമ്പിൽ ധർണ നടത്തി.
കടപ്പുറം ഗ്രാമപഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്കായി 2001ൽ നിർമ്മിച്ചതാണ് മത്സ്യ ഭവൻ. ഇതുവരെയായി ഫിഷറീസ് ഉദ്യോഗസ്ഥർ ഈ ഓഫീസ് തുറന്നു പ്രവർത്തിക്കാൻ തയ്യാറായിട്ടില്ല. കടപ്പറം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾ അവരുടെ ഓഫീസ് ആവശ്യങ്ങൾക്കായി ചാവക്കാട് മണത്തലയിലുള്ള ഓഫീസിനെയാണ് ആശ്രയിച്ചു കൊണ്ടിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം കിട്ടുന്ന അവധി ദിനത്തിൽ ഓഫീസ് കാര്യങ്ങൾക്കായി ചാവക്കാട് എത്തേണ്ട അവസ്ഥയാണ് ഇവർക്കുള്ളത്. ഇതിന് പരിഹാരമായാണ് കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ അഞ്ചങ്ങാടിയിൽ മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി ഓഫീസ് കെട്ടിടം ആരംഭിച്ചത്.
മണത്തലയിലുള്ള ഓഫീസ് കെട്ടിടം ഹൈവേ നിർമ്മാണത്തിനായി പൊളിക്കുന്ന സാഹചര്യത്തിൽ കടപ്പുറം പഞ്ചായത്തിലെ ഈ ഓഫീസ് മുഴുവൻ ദിവസങ്ങളിലും ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ധർണ ഉദ്ഘാടനം ചെയ്തു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി എസ്ടിയു ജില്ലാ പ്രസിഡണ്ട് സെയ്ത് മുഹമ്മദ് കൊക്കാക്കില്ലത്ത് അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ സെക്രട്ടറി വി പി മൻസൂർ അലി മുഖ്യപ്രഭാഷണം നടത്തി.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസക്കുട്ടി മന്നലംകുന്ന്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ മൊയ്തുണ്ണി, എസ്ടിയു ജില്ലാ ട്രഷറർ കെ കെ ഇസ്മായിൽ, എസ്ടിയു മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി എ നസീർ, മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി എം മുജീബ്, മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി ആർ ഇബ്രാഹിം, മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി എ അസ്കർ അലി, ചൊപ്പൻ അലി തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.