കടപ്പുറം പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പുതിയങ്ങാടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിൽ നടന്നു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024- 25 അധ്യായന വർഷത്തെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പുതിയങ്ങാടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിൽ വെച്ച് നടന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു.

അധ്യായന വർഷത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള കലണ്ടർ അവതരിപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി പി മൻസൂറലി, ശുഭ ജയൻ, മെമ്പർമാരായ പി എ മുഹമ്മദ്, എ വി അബ്ദുൽ ഗഫൂർ, ഒ എസ് എ പ്രതിനിധികളായ പൂക്കോയ തങ്ങൾ, സുബൈർ തങ്ങൾ, സാലിഹ് തങ്ങൾ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.

Comments are closed.