കടപ്പുറം തീരോത്സവം – തൊട്ടാപ്പ് ബീച്ചിൽ കാർണിവലിന് തുടക്കമായി
തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചിൽ സംഘടിപ്പിക്കുന്ന തീരോത്സവത്തിലെ കാർണിവൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി വേൾഡ് ഗെയിംസ്ജമ്പർ, ബോട്ടിംഗ്, ഡിസ്കോ, ബൗൺസ് തുടങ്ങിയ വിവിധ വിനോദ ഉപകരണങ്ങളും ഭക്ഷ്യ- വിപണ സ്റ്റാളുകളും പ്രവർത്തനം ആരംഭിച്ചു.
ബി എസ് എസ് ഗ്രീൻ ലൈഫ് ചീഫ് കോഡിനേറ്റർ പ്രസാദ് പുളിക്കൽ മുഖ്യാതിഥിയായിരുന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹസീന താജുദ്ദീൻ, വി.പി മൻസൂർ അലി, ശുഭ ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ്രിയ മുസ്താക്കലി, പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് നാസിഫ്, ടി ആർ ഇബ്രാഹിം, തൗഫീഖ് പി.എച്ച്, സുനിത പ്രസാദ്, ബോഷി ചാണാശ്ശേരി, ഷീജ രാധാകൃഷ്ണൻ, സംഘാടക സമിതി അംഗങ്ങളായ മുസ്താക്കലി, സുബൈർ തങ്ങൾ, സെയ്തുമുഹമ്മദ് പോക്കാകില്ലത്ത്, കെ വി അഷറഫ്, റാഫി വലിയകത്ത്, എം എസ് പ്രകാശൻ, ശിവജി ഗണേഷൻ, ആർ ടി ജലീൽ, സക്കീർ കള്ളാമ്പി, ഹനീഫ തെക്കൻ, ഷറഫുദ്ദീൻ മുനക്കക്കടവ്, നൗഷാദ് തെരുവത്ത്, സലിം, സി ബി ഹാരിസ്, ഷാഹുൽ ഹമീദ് മുണ്ടൻസ്, മാലിക് തൊട്ടാപ്പ്, പി എച്ച് അലി, ആസിഫ് വാഫി, നൗഫൽ വല്ലങ്കി, ഷബീർ തൊട്ടാപ്പ്, ഇബ്രാഹിം എ കെ, ജലാൽ എം എം, ലത്തീഫ്, വി എസ് റാഫി, കെ വി റിഷാദ്, ഉനൈസ്, മുഷറഫ്, കെ ജി രാധാകൃഷ്ണൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ അലി മോൻ, ഷെഫീഖ് എന്നിവർ സന്നിഹിതരായിരുന്നു.
Comments are closed.