കടിക്കാട് ഗവൺമെന്റ് എച്ച് എസി ന് 100% ഇല്ല – 101 ൽ 101

പുന്നയൂർക്കുളം : കടിക്കാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയെഴുതിയ 101 വിദ്യാർത്ഥികളും ജയിച്ചു. രണ്ടു പേർക്ക് സമ്പൂർണ എ പ്ലസ് ലഭിച്ചു. 102 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതേണ്ടിയിരുന്നത്. പരീക്ഷക്ക് തൊട്ട്മുൻപായി ഒരു വിദ്യാർത്ഥിനി മരിച്ചിരുന്നു. ഔദ്യോഗികമായി ഒരു കുട്ടിയുടെ അഭാവം വിജയ ശതമാനത്തിൽ കുറവ് വരുത്തി. പരീക്ഷയെഴുതിയ 101 പേരും വിജയിച്ചെങ്കിലും 99.2% വിജയമാണ് ഔദ്യോഗികം.


Comments are closed.