mehandi banner desktop

തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എടക്കഴിയൂർ സ്കൂളിന് മികച്ച വിജയം; 559-ൽ 545 പേരും ജയിച്ചു

fairy tale

തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എടക്കഴിയൂർ സ്കൂളിന് മികച്ച വിജയം; 559-ൽ 545 പേരും ജയിച്ചു

planet fashion

എടക്കഴിയൂർ: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ. തൃശ്ശൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂളെന്ന ബഹുമതിയോടെയാണ് എടക്കഴിയൂർ ഈ നേട്ടം കൈവരിച്ചത്. 297 ആൺകുട്ടികളും, 262 പെൺകുട്ടികളും ഉൾപ്പെടെ പരീക്ഷക്കിരുന്ന 559 വിദ്യാർത്ഥികളിൽ 545 പേരും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.
വലിയൊരു ബാച്ചായിരുന്നിട്ടും 97.5% വിജയം സ്വന്തമാക്കാൻ സ്കൂളിന് സാധിച്ചു. പരീക്ഷാ വിജയത്തിന് പുറമെ 6 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും സമ്പൂർണ്ണ എ പ്ലസ് (Full A+) നേടി സ്കൂളിന്റെ തിളക്കം കൂട്ടി.
മറിയം സെൻഹ, കെ. ബി. അനു കൃഷ്ണ, ടി. യു. സഫ്‌വാന, പി. എൻ. നിത ഫാത്തിമ, ആയിഷ നിഷ്ഫ, എ. എ. നൗമ എന്നിവരാണ് സ്കൂളിൽ നിന്നും സമ്പൂർണ്ണ എ പ്ലസ് നേടിയ മിടുക്കികൾ. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്കൂൾ അധികൃതരും അഭിനന്ദിച്ചു.

Comments are closed.