കാക്കശേരി ഭട്ടതിരി സ്മൃതിയും റാഫി നീലങ്കാവിലിന്റെ നാട്ടോർമ്മകളുടെ’ പ്രകാശനവും നടത്തി

പാവറട്ടി : സാമൂതിരി സദസിലെ പതിനെട്ടര കവികളിൽ ഒരാളായ കാക്കശേരി ഭട്ടതിരിയുടെ സ്മൃതിയും എഴുത്തുകാരൻ റാഫി നീലങ്കാവിലിന്റെ ‘നാട്ടോർമ്മകൾ’ എന്ന പുസ്കത്തിന്റെ പ്രകാശനവും നടത്തി. കാക്കശേരി എന്ന ഗ്രാമത്തെ പ്രസിദ്ധമാക്കിയ കവിയാണ് അന്തരിച്ച കാക്കശേരി ഭട്ടതിരിപ്പാട്. ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ് നിർവഹിച്ചു. വായനശാല പ്രസിഡന്റ് പ്രസാദ് കാക്കശേരി അധ്യക്ഷനായി. കോഴിക്കോട് സർവകലാശാല മുൻ റജിസ്ട്രാർ ഡോ. സി എൽ ജോഷി, പി ജി സുബിദാസ്, സെക്രട്ടറി കെ കെ മനോജ്, ലോഹിതാക്ഷൻ താമരശ്ശേരി, ശങ്കരൻ കാക്കശേരി, കെ ഉണ്ണി, റെജി വിളക്കാട്ടുപാടം, ലിജോ കാക്കശേരി, റാഫി നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.