mehandi new

കലോത്സവം വെജിറ്റേറിയൻ തന്നെ – പാചകത്തിനു വീണ്ടും പഴയിടം

fairy tale

ഈ വര്‍ഷം മുതൽ കലോത്സവ ഭക്ഷണത്തില്‍ മാംസം വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.  ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന്‌ പഴയിടം നമ്പൂതിരിയും പ്രഖ്യാപിച്ചിരുന്നു.

കൊല്ലം : സംസ്ഥാന സ്കൂള്‍ കലോത്സവം ഭക്ഷണം വെജിറ്റേറിയന്‍ ആയി തുടരും. പാചക വിദഗ്ധൻ  പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. ഇതിനുള്ള ടെന്‍ഡര്‍ തുടര്‍ച്ചയായ 17-00 വട്ടവും നമ്പൂതിരിക്ക്‌ തന്നെ ലഭിച്ചു. കൊല്ലത്ത്‌ ജനുവ 2 മുതല്‍ 8 വരെയാണു കലോത്സവം നടക്കുന്നത്. ഈ വര്‍ഷം മുതൽ കലോത്സവ ഭക്ഷണത്തില്‍ മാംസം വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന്‌ പഴയിടം നമ്പൂതിരിയും പ്രഖ്യാപിച്ചിരുന്നു. ദിവസവും 40000 മുതൽ 50000 പേര്‍ക്ക്‌ ഭക്ഷണം വിളമ്പേണ്ട കലോത്സവത്തിൽ നോൺ വെജ്‌ കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു കുത്തനെ കൂടുമെന്നതും മറ്റു പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തിയാണ്‌ ‘വെജിറ്റേറിയന്‍’ തുടരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചത്‌. സ്കൂള്‍ കായിക മേളയില്‍ ഭക്ഷണ മെനുവിൽ ബീഫും ചിക്കനും ഉൾപ്പെടെയുള്ള മാംസ വിഭവങ്ങൾ വിളമ്പുന്നുണ്ട്.

കോണ്‍ഗ്രസ്‌ അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ്‌ ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതല. സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാര്‍തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ്‌ ടെന്‍ഡറില്‍ പങ്കെടുത്തതെന്ന്‌ മോഹനന്‍ നമ്പൂതിരി പറഞ്ഞു. എല്ലാ സ്കൂള്‍ മേളകള്‍ക്കും ഭക്ഷണമൊരുക്കിയിരുന്ന അദ്ദേഹം ഇത്തവണ മറ്റു മേളകളുടെ ടെൻഡറില്‍ പങ്കെടുത്തിരുന്നില്ല.

Meem travels

Comments are closed.