mehandi new

കമല സുരയ്യ; മരിച്ചിട്ടും ജീവിക്കുന്ന എഴുത്തുകാരി – കെ.പി രാമനുണ്ണി

fairy tale

പുന്നയൂർക്കുളം: ജീവിച്ചിരിക്കുമ്പോൾ  സാംസ്ക്കാരിക ജീർണ്ണതകൾക്കെതിരെ പോരാടി വളർന്നു കൊണ്ടേയിരുന്ന കമല സുരയ്യ മരണശേഷവും ഹിമാലയം കണക്കെ ഉയർന്നു കൊണ്ടിരിക്കുന്ന എഴുത്തുകാരിയാണെന്നും പുതിയ കാലത്തിനോട് അവരുടെ വ്യക്തിത്വത്തിനും എഴുത്തിനും സംവദിക്കാൻ കഴിയുന്നുവെന്നും കെ. പി. രാമനുണ്ണി. കമല സുരയ്യയുടെ 16-ാം ചരമ വാർഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

planet fashion

ഹൃദയം എന്താണ് ആവശ്യപ്പെട്ടത് അതനുസരിച്ച് പ്രവർത്തിക്കുകയാണ് മതം മാറ്റത്തിലൂടെ മാധവിക്കുട്ടി ചെയ്തതെന്ന് അനുസ്മരണ പ്രഭാഷണത്തിൽ എഴുത്തുകാരി ഹരിത സാവിത്രി പറഞ്ഞു. മുൻ മന്ത്രി സുനിൽകുമാർ കമല സുരയ്യയുടെ സ്മരണയ്ക്കായി നീർമാതളച്ചെടി നട്ടു.

പുന്നയൂർക്കുളം കമലാ സുരയ്യ സ്മാരക സമുച്ചയത്തിലെ നാലപ്പാടൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസി എഴുത്തുകാരൻ നസീർ കടിക്കാട് അധ്യക്ഷത വഹിച്ചു. കമല സുരയ്യയുടെ അർദ്ധകായ പ്രതിമ സമർപ്പിച്ച ഷറിനെ ആദരിച്ചു.  അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ സ്വഗതവും പുന്നയൂർക്കുളം സാഹിത്യ സമിതി ജനറൽ കൺവീനർ കെ.ബി. സുകുമാരൻ നന്ദിയും പറഞ്ഞു.

Comments are closed.