Header

തീരദേശത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍

കഞ്ചാവ് കേസില്‍ അറsറ്റിലായ  നിഷാദ്
കഞ്ചാവ് കേസില്‍ അറsറ്റിലായ നിഷാദ്

ചാവക്കാട്:  തീരദേശ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി ലൈറ്റ്ഹൗസിന് സമീപം പാണ്ടികശാലപറമ്പില്‍ നിഷാദി(32)നെയാണ് വാടനപ്പിള്ളി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ കെ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള  സംഘം  അറസ്റ്റ് ചെയ്തത്. ചേറ്റുവ, അഞ്ചങ്ങാടി, സുനാമി കോളനി, കടപ്പുറം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 10 പൊതികളിലായി 50 ഗ്രാം കഞ്ചാവ്കണ്ടെടുത്തു . ഒരുപൊതിക്ക് 500 രൂപ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കിടയില്‍ വില്ലേജ് എന്ന അപരനാമത്തിലാണ് ഇയാള്‍ അറിയപ്പെടുന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെകടര്‍ എ. ജിജി പോള്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. പങ്കജാക്ഷ, പ്രിവന്റീവ് ഓഫീസര്‍ പി.വി ബെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരയ കെ.വി രാജേഷ്, ടി.ജെ.ജോജോ, ആര്‍.എസ് രാജേഷ്, കെ.കെ അശോകന്‍ എന്നിവരും ഉണ്ടായിരുന്നു.

thahani steels

Comments are closed.