കഞ്ചാവ് സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

ചാവക്കാട്: കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പോലീസിനു വിവരം നല്കുന്നെന്നാരോപിച്ച് യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി. സാരമായ പരിക്കുകളോടെ തിരുവത്ര സൈഫുള്ള റോഡ് പാറാട്ട് അബ്ദുല്‍ നാസറിനെ (44)ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓപ്പറേഷന് വിദേയനായ പ്രവാസിയാ നാസര്‍ തുടര്‍ ചികിത്സാര്‍ത്ഥം നാട്ടിലെത്തിയതായിരുന്നു. സൈഫുള്ള റോഡിലെ കലുങ്കിനു മുകളില്‍ കൂട്ടം കൂടി കഞ്ചാവും മറ്റു ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്ന സംഘത്തെ കഴിഞ്ഞ ദിവസം ചാവക്കാട് പോലീസ് ഓടിച്ചിരുന്നു. നാസറാണ് പോലീസിനു വിവരം നല്‍കിയതെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഘത്തിലെ പ്രധാനികളായ രണ്ടുപേരാണ് നാസറിനെ മര്‍ദിച്ചത്. ചാവക്കാട് പോലീസ് കേസെടുത്തു. നാസറിന്റെ മൊഴി രേഖപ്പെടുത്തി.

Comments are closed.