mehandi new

കര്‍മ്മശ്രീ പുരസ്‌കാരം കല്ലൂര്‍ ഉണ്ണികൃഷ്ണന് സമ്മാനിച്ചു

fairy tale

ഗുരുവായൂര്‍ : ഗുരുവായൂര്‍ നായര്‍ സമാജം ഏര്‍പ്പെടുത്തിയ കര്‍മ്മശ്രീ പുരസ്‌കാരം  മാതൃഭൂമി ഗുരുവായൂര്‍ ലേഖകന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന് ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ സി.പി. രാജശേഖരന്‍ സമ്മാനിച്ചു. കാരുണ്യ പ്രവര്‍ത്തകനായിരുന്ന ചിങ്ങനാത്ത് രാഘവന്‍ നായരുടെ അനുസ്മരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ പ്രൊഫ.പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എം. നിര്‍മലന്‍ മേനോന്‍ അദ്ധ്യക്ഷയായി. രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സുരേഷ് വാര്യര്‍, ജി.കെ പ്രകാശന്‍, വി. അച്യുതകുറുപ്പ്, രവീന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ്, പഠനോപകരണം, സമാജം അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഉപഹാരം എന്നിവ വിതരണം ചെയ്തു.

Macare 25 mar

Comments are closed.