കറുകമാട് കലാസാംസ്കാരിക വേദി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു

കറുകമാട്: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയികളായ കറുകമാട് മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളേയും കറുകമാട് കലാസാംസ്കാരിക വേദി വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ടും കറുകമാട് വാർഡ് മെമ്പറുമായ ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈൻ സ്വാഗതം ജോയിന്റ് സെക്രട്ടറി ജിംഷാദ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ക്ലബ്ബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.