mehandi new

കരുണയാണ് യേശു – ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും സംഘടിപ്പിച്ചു.  ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ റവ. ഫാദർ ജൂലിയസ് അറക്കൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കരുണയാണ് യേശു ക്രിസ്തുവിൻ്റെ സന്ദേശം എന്ന് അദ്ദേഹം പറഞ്ഞു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി സതീഷ് വാര്യർ സ്വാഗതം ആശംസിച്ചു. മുഖ്യാഥിതി തൃശൂർ ദർശന സൊസൈറ്റി പ്രസിഡന്റ റവ ഫാദർ സോളമൻ കടമ്പത്തുപറക്കൽ ക്രിസ്തുമസ്സ് സന്ദേശം നൽകി.  റവ. ഫാദർ മത്തായി  ( ബഥനി ആശ്രമം ) ക്രിസ്തുമസ്സ് കേക്ക് മുറിച്ച്‌ അനുഗ്രഹ പ്രഭാഷണം നടത്തി. മിഖായേൽ ഗ്രൂപ്പ് ചെയർമാൻ ബാബു ജോസ് അമ്മമാർക്കുള്ള പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു.

planet fashion

ഭിന്നശേഷിക്കാർക്കുള്ള ജില്ലാ പാരാഒളിംപിക്സ്  ജേതാവ്  രാമകൃഷ്ണൻ ചേലക്കര, രുധിരം സിനിമയുടെ തിരക്കഥാകൃത്ത്  ജോസഫ് കിരൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗുരുവായൂർ ടെമ്പിൾ സിറ്റി ലയൺസ് ക്ലബ് പ്രസിഡൻ്റ്  ജോസ് സുവർണ്ണ ഇരുവരെയും പൊന്നാടയണിയിച്ചു. 

അപ്പുമോൻ സി. കെ (ചെയർമാൻ ഒക്ടാൽ ഫിനാൻസ് ),  പി രജ്ഞിത്ത്  (ഗുരുവായൂർ ഓൺലൈൻ), ദേവദാസ്, കെ. പി ജെയ്സൺ (സബ് ഇൻസ്പെക്ടർ ഗുരുവായൂർ),  സി ഐ ജോർജ്,  റോയ് പാലത്തിങ്കൽ  തുടങ്ങിയവർ ക്രിസ്തുമസ്സ് പുതുവത്സര ആശംസകൾ നേർന്നു. 

കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രഷറർ  സോമശേഖരൻ, ഭിന്ന ശേഷി വിവാഹം ചീഫ് കോർഡിനേറ്റർ ഫാരിദ ടീച്ചർ, കെ കെ അബുബക്കർ, വിജയകുമാർ, കുമാർ കുന്നംകുളം,  ജയൻ മേനോൻ, മാത്യൂസ് പാവറട്ടി, ബഷീർ പൂക്കോട്, ശക്തിധരൻ, സാജിത മെയ്നുദ്ദീൻ, ഷീല സുരേഷ്, ഗീത സുരേഷ്,  സുബൈദ, അക്ബർ, മമ്മുട്ടി,  ഉണ്ണികൃഷ്ണൻ, സന്തോഷ്, പ്രഹ്ലാദൻ മാമ്പറ്റ, രമണി, കാർത്തികേയൻ, രാജൻ, വത്സ ജോർജ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

അമ്മമാരും, ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളും, കരുണ കുടുംബ അംഗങ്ങളുമടക്കം 250 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ  നന്ദി രേഖപ്പെടുത്തി. 

ഫാരിദ ടീച്ചറുടെ നേതൃത്വത്തിൽ  ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ ക്രിസ്തുമസ്സ് കരോൾ അവതരിപ്പിച്ചു. സംഗമത്തിന് മാറ്റുകൂട്ടുവാൻ ഗാനമേളയും, ക്രിസ്മസ് വിരുന്നും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Jan oushadi muthuvatur

Comments are closed.