mehandi new

കരുണോണം നല്ലോണം – നൂറോളം അമ്മമാർക്ക് പെൻഷനും ഓണപ്പുടവയും നൽകി കരുണ ഗുരുവായൂർ

fairy tale

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ  ഓണാഘോഷം ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കരുണ കുടുംബത്തിലെ ഒരു വയസ്സുകാരി കല്യാണിയും ഒന്നര വയസ്സുകാരി  താരാ കൃഷ്ണയും ചേർന്ന് ഭദ്രദീപം തെളിയിച്ച് സംഗമത്തിന് തുടക്കം കുറിച്ചു.  പോലീസ് സബ്ബ് ഇൻസ്പെക്ടർ  കെ. ഗിരി ഉദ്ഘാടനം ചെയ്തു.  കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ആധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് വാര്യർ സ്വാഗതം പറഞ്ഞു. കരുണ മെമ്പറായിരുന്ന സുധാകരന്റെ  നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 

planet fashion

കരുണ ഫൗണ്ടേഷൻ നൂറോളം അമ്മമാർക്ക് വർഷങ്ങളായി പെൻഷൻ നൽകി വരുന്നു. ഓണ സംഗമത്തിൽ ഇവർക്കുള്ള പെൻഷനും, ഓണപ്പുടവയും  നൽകി. 

എൻ ബാബു,  മഹേഷ്, സീതാലക്ഷ്മി ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കരുണ ട്രസ്റ്റി അംഗവും വൈസ് ചെയർമാനുമായ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രസ്റ്റി മെമ്പർ വേണു പ്രാരത്ത്, ട്രഷറർ  സോമശേഖരൻ, ചീഫ് കോർഡിനേറ്റർ  ഫാരിദ ടീച്ചർ, കൺവീനർ കെ കെ ബക്കർ,  നന്ദകുമാർ കൊച്ചി, സന്തോഷ് അയ്യനിപ്പുള്ളി, സി പി സുബ്രഹ്മണ്യൻ, ടി എം വിജയൻ,  ചന്ദ്രൻ മുട്രത്തിക്കോട്, കുമാർ കുന്നംകുളം, ജയൻ മേനോൻ, ശക്തിധരൻ, സാജിത മൊയ്നുദ്ദീൻ, ഷീല സുരേഷ്, മീന സഹദേവൻ, ശോഭിത, വസന്തമണി ടീച്ചർ, ഇന്ദിര സോമസുന്ദരൻ, സുബൈദ, സീമന്തിനി, സുവർണ്ണ, രമണി, ഡേവിസ് ചുങ്കത്ത്, കാർത്തികേയൻ,  പ്രഹ്ലാദൻ മാമ്പറ്റ്, ഭാസ്കരൻ മുക്കോല, അക്ബർ ,  ഉണ്ണികൃഷ്ണൻ, വത്സൻ കളത്തിൽ, വഹാബ്, ബിജൂ, മുതലായവർ സംഗമത്തിന് നേതൃത്വം നൽകി. മുഹമ്മദ് കുട്ടി നന്ദി രേഖപ്പെടുത്തി. സംഗമത്തിൽ ഓണ സദ്യയും ഒരുക്കിയിരുന്നു.

Ma care dec ad

Comments are closed.