mehandi new

കെ സി വൈ എം പാലയൂർ റൂബി ജൂബിലി ആഘോഷിച്ചു

fairy tale

 പാലയൂർ : കെ സി വൈ എം പാലയൂരിന്റെ 40-ാം വാർഷികമായ റൂബി ജൂബിലി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുസമ്മേളനം കെ സി വൈ എം ത്യശൂർ അതിരൂപത ഡയറക്ടർ റവ. ഫാ. ജിയോ ചെരടായി ഉദ്ഘാടനം ചെയ്തു. തീർത്ഥകേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ. ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. സഭാ താരം പി. ഐ ലാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടർ റവ. ഫാ. സിന്റോ പൊന്തേക്കൻ, അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സഹ വികാരി റവ. ഫാ. ആന്റോ രായപ്പൻ, ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ, മാനേജിംഗ് ട്രസ്റ്റി കെ. ജെ പോൾ, പ്രസിഡന്റ് അരുൺ യേശുദാസ്, അമർ സജിവ്, ഡെൽന ലാസർ, ഷെറിൻ റൊണാൾഡ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ, സംഘടനയുടെ മുൻ കാല പ്രസിഡന്റുമാർ എന്നിവരെ ആദരിച്ചു.

      

ചിറക്കൽ പള്ളി വികാരിയും പാലയൂർ ഇടവകാംഗവുമായ റവ. ഫാ. ജോൺ പോൾ ചെമ്മണ്ണൂർ പ്രഭാഷണം നിർവഹിച്ചു. സമ്മേളാനന്തരം കെ സി വൈ എം പ്രവർത്തകരുടെ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും നടന്നു. ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഗാനമേളയും, വർണ്ണമഴയും അരങ്ങേറി. വിബിൻ കെ.വിൻസന്റ്, ജെഫിൻ ജോണി, റോഷൻ പിയൂസ്, ഫി ജോ കെ.പി, ജോയേൽ ജോൺസൺ, റൊണാൾഡ് ആന്റണി, ജെറി ജോസ്, ഡീൻ എസ് ചിത്ര, ഏഘന ജെയ്സൺ തുടങ്ങിയവർ നേതൃത്വം നൽകി.

planet fashion

Comments are closed.