mehandi new

കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ച് സ്ഥിരപ്പെടുത്താന്‍ നടപടിയുണ്ടാകണം

fairy tale

ഗുരുവായൂര്‍: കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രൊബേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് സ്ഥിരപ്പെടുത്താന്‍ നടപടിയുണ്ടാകണമെന്ന്‍ കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കുന്നംകുളം ഡിവിഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ നഗരസഭ വായനശാല ഹാളില്‍ നടന്ന യോഗം ജില്ല പ്രസിഡന്റ് കെ.യു രാമന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താവിനും തൊഴിലാളിക്കും ദോഷകരമാകുന്ന കുത്തകകള്‍ക്ക് അമിത ലാഭം കൊയ്യന്‍ ഇടയാക്കുന്ന വൈദ്യൂതി നിയമ ഭേദഗതിക്കെതിരെ സമ്മേളനം പ്രതിഷേധിച്ചു. ഡിവിഷന്‍ പ്രസിഡന്റ് പി.യു ഷെക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എന്‍.വി ഷോയ്, കെ.ജെ.സൈമ, സി.എല്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.