mehandi banner desktop
Chavakkad online

ക്ഷേത്രപരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി

Ft

ഗുരുവായൂര്‍ : ക്ഷേത്രപരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഞ്ചുമണിക്കൂറോളം ആംബുലന്‍സില്‍ കിടത്തി അനാദരവ് കാണിച്ചതായി പരാതി. അന്നലക്ഷമി ഹാളിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ 50 വയസ് തോനിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ദേവസ്വവും പോലീസും പരസ്പരം പഴിചാരി അഞ്ച് മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നത്. പുലര്‍ച്ചെ നാലു മണിയോടെ കാണപ്പെട്ട മൃതദേഹം ദേവസ്വം ആംബുലന്‍സില്‍ പോലീസാണ് ദേവസ്വം മെഡിക്കല്‍ സെന്ററിലെത്തിച്ചത്. ഡോക്ടര്‍ മരണം സ്ഥിതീകരിച്ചതോടെ മൃതദേഹം മെഡിക്കല്‍ സെന്ററില്‍ സൂക്ഷിക്കാന്‍ അനുമതിയില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. രാവിലെ പത്തോടെ പോലീസ് മറ്റൊരു ആംബുലന്‍സ് കൊണ്ടു വന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Jan oushadi

Comments are closed.