mehandi new

കേരള മാപ്പിള കലാ അക്കാദമി കുടുംബ സംഗമം – ലഹരിയെ അകറ്റി നിർത്തുക തനത് കലകളെ ചേർത്ത് പിടിക്കുക

fairy tale

ചാവക്കാട്:  ലഹരിയെ അകറ്റി നിർത്തുക തനത് കലകളെ ചേർത്ത് പിടിക്കുക എന്ന സന്ദേശമുയർത്തി കേരള മാപ്പിള കലാ അക്കാദമി തൃശൂർ ജില്ലാ ചാപ്റ്റർ  സംഘടിപ്പിച്ച കുടുംബ സംഗമവും ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഫാമിലി കൗൺസിലറും മുതുവട്ടൂർ മഹല്ല് ഖാളിയുമായ സുലൈമാൻ അസ്ഹരി നിർവഹിച്ചു. കലകൾ നിർവഹിക്കുന്നത് ഹൃദയത്തെ പ്രദീപ്തമാക്കലാണ്, ലഹരി ബാധിച്ച ഹൃദയം നശിച്ചതുകൊണ്ടാണ് മനുഷ്യന് പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാനാകാത്തത്,  അദ്ദേഹം പറഞ്ഞു.  റഫീഖ് തലശ്ശേരി  മ്യൂസിക് ലോഗോ പ്രകാശനം ചെയ്തു. ബീറ്റ് ഓഫ് മലബാർ മ്യൂസിക് ബാൻഡ് ഗായിക ലൈല റസാഖ് ഉദ്ഘാടനം ചെയ്തു. 

planet fashion

ചാവക്കാട് ജൂമേര ബീച്ച് റിസോർട്ടിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് സലീം ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി. സി മുഹമ്മദ് കോയ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുലൈമാൻ അസ്ഹരി, ഹംസ കോണ്ടംപ്പള്ളി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മുപ്പതോളം പേരെ ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു. 

 പി എം എ ജബ്ബാർ കരുപ്പടന്ന, കേരള മാപ്പിള കലാ അക്കാദമി ബാംഗ്ലൂർ ചാപ്റ്റർ ചെയർമാൻ സക്കീർ ലാസ, സെക്രട്ടറി ഹക്കീം, തൃശൂർ ചാപ്റ്റർ സെക്രട്ടറി സുബൈർ, ആൽഫ പാലിയേറ്റീവ് പ്രസിഡണ്ട് എൻ കെ ബഷീർ, ചാവക്കാട് ബ്ലോക്ക് മുൻ പ്രസിഡന്റ്  മിസ്റിയ, ഉദയ വായനശാല പ്രസിഡന്റ്  ആചി ബാബു, സൈനുദ്ദീൻ ഇരട്ടപ്പുഴ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഉപദേശക സമിതി ചെയർമാൻ മുസദ്ദിഖ് ഇത്തിക്കാട്ട് സ്വാഗതവും ട്രഷറർ റഫീഖ് മറ്റം നന്ദിയും പറഞ്ഞു.

തുടർന്ന് പ്രശസ്ത സിനിമ പിന്നണി ഗായിക   ലൈല റസാഖിന്റെ നേതൃത്വത്തിൽ 25 ലധികം പിന്നണി ഗായകർ അണിനിരന്ന ഗാനമേളയും, വിവിധ തനത് കലാരൂപങ്ങളുടെ അവതരണവും നടന്നു.

Macare 25 mar

Comments are closed.