കേരള മുസ്ലിംകൾ തോല്പിച്ചത് സ്വന്തം ഭൂതകാലത്തെ :അഡ്വ പി എം സാദിഖലി

ചാവക്കാട് : ഇതര സംസ്ഥാനത്തെ മുസ്ലിംകളേക്കാൾ അഭിമാനകരമായ ജീവിതം കൈവരിക്കാൻ കേരളത്തിലെ മുസ്ലിംകൾക്ക് സാധിച്ചത് സ്വന്തം ഭൂതകാലത്തെ കൂടി പൊരുതി തോല്പിച്ചത് കൊണ്ടാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി എം സാദിഖലി അഭിപ്രായപ്പെട്ടു.
ഈ വിജയഗാഥയുടെ നാന്ദി കുറിച്ച ചരിത്ര നായകനായിരുന്നു കെ.എം.സീതി സാഹിബ്.
മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോർട്ടിഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെ അടിച്ചമർത്തിയ കേരള മുസ്ലിംകൾക്ക് പിന്നീടുണ്ടായ ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളം മുഴക്കിയത് സീതി സാഹിബായിരുന്നു. സീതി സാഹിബ് മുന്നോട്ട് വെച്ച രാഷ്ട്രീയ ദർശനത്തിലൂടെ മാത്രമേ ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനാകൂവെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ബി വി സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി എ ഷാഹുൽ ഹമീദ്,
യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എ വി അലി, അഷ്‌കർ കുഴിങ്ങര, അസിസ് മന്നലാംകുന്ന്, മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, ട്രഷറർ എം സി ഗഫൂർ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, സുൽഫിക്കർ എടക്കഴിയൂർ, വി പി മൻസൂർ അലി, ഷംനാദ് പി, മുഹമ്മദ് നാസിഫ്, ടി ആർ ഇബ്രാഹിം, അഷ്‌കർ അലി പി എ, ഷൗക്കത്ത് അലി, അൻവർ അഹമ്മദ്, കബീർ ഫൈസി, അനസ് പി എം, അഷറഫ് ചോലയിൽ, അസ്‌ലം പുന്നയൂർക്കുളം, ഗഫൂർ അണ്ടത്തോട് എന്നിവർ പങ്കെടുത്തു.

Comments are closed.