കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം മെയ് 29 30 31 തീയതികളിൽ ചാവക്കാട്

ചാവക്കാട്: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം മെയ് 29 30 31 തീയതികളിലായി ചാവക്കാട് നടക്കും. എൻ കെ അക്ബർ എംഎൽഎ കൺവീനറായി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി സിപിഐഎം ഏരിയ സെക്രട്ടറി ശിവദാസൻ, ട്രഷററായി ഷീജ പ്രശാന്ത് ചാവക്കാട് ചെയർപേഴ്സൺ എന്നവരെ തിരഞ്ഞെടുത്തു.

സംഘാടകസമിതി രൂപീകരണയോഗം സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി സിവദാസൻ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി സുമേഷ്, യൂണിയൻ സംസ്ഥാന സെക്രട്ടറി യൂ സൈനുദ്ദീൻ, എൻ കെ അക്ബർ എംഎൽഎ, ഷീജ പ്രശാന്ത് ചാവക്കാട് ചെയർപേഴ്സൺ കെ എസ് കെ ടി യു ഏരിയ പ്രസിഡന്റ് എ എച് അക്ബർ, പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീൻ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഐ കെ വിഷ്ണുദാസ്, യൂണിയൻ ജില്ലാ പ്രസിഡണ്ട് പി എ രാമദാസ്, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി, വി അനിത, കെ എം അലി എന്നിവർ സംസാരിച്ചു.

Comments are closed.