mehandi new

സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ഐ ഡി സി യില്‍ നടന്നു

fairy tale

ചാവക്കാട് : സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ചാവക്കാട് ഐ ഡി സി യില്‍ സംസ്ഥാന ഹജജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മുജീബ് പുത്തലത്ത്, മാസ്റ്റര്‍ ട്രെയ്‌നര്‍ എന്‍ പി ഷാജഹാന്‍ എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന ഹജജ് ഗ്രൂപ്പില്‍ പോകുന്ന ജില്ലയിലെ 130 ലധികം പേര്‍ പങ്കെടുത്തു. ജില്ലാ ഹജജ് ട്രെയ്‌നര്‍ ഹബീബ് ആറ്റൂര്‍, അസിസ്റ്റന്റ് ട്രെയ്‌നര്‍മാരായ അസീസ് എം കെ പാടൂര്‍, ജലീല്‍ ചാവക്കാട്, ഫീല്‍ഡ് ട്രെയ്‌നര്‍മാരായ സലീം തിരനെല്ലൂര്‍, ഷെഖീര്‍ ബാഖവി തളി, ഫാത്തിമ്മ നാട്ടിക, എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ നിന്നും ഹജജിനു പോകുന്നവര്‍ക്ക് സങ്കേതികമായ മാര്‍ഗനിര്‍ദേശങ്ങള്‍ യഥാസമയം ലഭ്യമാകും.
ഇതിനായി ജില്ലാ ഹജജ് ട്രെയ്‌നര്‍ ഹബീബ് ആറ്റൂര്‍ (94460 62928), ട്രെയ്‌നര്‍മാരായ അസീസ് എം കെ പാടൂര്‍(94466 26622), സലീം തിരനെല്ലൂര്‍ (7034597823), ജലീല്‍ ചാവക്കാട് (9037613356), ഷെഖീര്‍ ബാഖവി (9048908796), ഫാത്തിമ്മ നാട്ടിക, (94470 11 589 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Macare health second

Comments are closed.