ഒരുമനയൂർ സ്വദേശിക്ക് കുടിവെള്ളത്തിനു 1021894 രൂപയുടെ ബില്ല് നൽകി കേരള വാട്ടർ അതോറിറ്റി

ഒരുമനയൂർ : വാട്ടർ കണക്ഷൻ ഉപയോഗിക്കുന്ന ഒരുമനയൂർ സ്വദേശിക്ക് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റിയുടെ ദ്വൈമാസബില്ല്. 12 മാർച്ച് മുതൽ 13 മെയ് വരെയുള്ള ദ്വൈമാസ ബില്ലായ 1021894 രൂപ മെയ് 25 ന് മുൻപായി അടക്കാൻ ആവശ്യപ്പെട്ടാണ് മെസ്സേജ് ലഭിച്ചിട്ടുള്ളത്. ഒരുമനയൂർ തങ്ങൾപടി സ്വദേശി ആലുമ്പറമ്പിൽ ഷംസുവിന്റെ ഗാർഹിക കുടിവെള്ള കണക്ഷനിലാണ് രണ്ടു മാസത്തേക്ക് 42 kL വെള്ളം ഉപയോഗിച്ചതിനു ഭീമമായ സംഖ്യ ബില്ല് വന്നിട്ടുള്ളത്. എന്നാൽ മീറ്റർ റീഡ് ചെയ്യാൻ എത്തിയ ജീവനക്കാരൻ എഴുതി നൽകിയ ബില്ലിൽ 744 രൂപ മാത്രമാണ് ബിൽ തുകയായി രേഖപ്പെടുത്തിയിട്ടുള്ളത്.

13-ാ തിയതിയാണ് മീറ്റർ റീഡ് ചെയ്തു 744 രൂപയുടെ ബില്ല് നൽകിയത്. ഇന്നലെ പതിനാറാം തിയതി എസ് എം എസ് ആയി ലഭിച്ച മെസേജിലാണ് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്

Comments are closed.