mehandi new

കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഖലീഫ ട്രസ്റ്റ് : പെൻഷൻ ചികിത്സ സഹായം വിതരണം ചെയ്തു

fairy tale

പുന്നയൂർ : അകലാട് ഖലീഫ ട്രസ്റ്റിനു കീഴിൽ നടത്തി വരുന്ന മാസന്തര പെൻഷൻ വിതരണവും കിടപ്പ് രോഗികൾക്ക് ചികിത്സ സഹായവും പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ റസ്‌ല റഹീം പുന്നയൂർ പഞ്ചായത്ത് പാലിയേറ്റീവ് നഴ്സ് റംലക്ക് നൽകി ഉദ്ഘാടനം ചെയ്തു.ഖലീഫ ട്രസ്റ്റ്‌ ചെയർമാൻ എംപി യുസഫ്, ജനറൽ കൺവീനവർ ടി കെ ഉസ്മാൻ പദ്ധതിയെ കുറിച്ച് വിശദീകരിച്ച ചടങ്ങിൽ ട്രസ്റ്റ്‌ മെമ്പർ സി എ അഷ്‌റഫ്‌ തങ്ങൾപടി അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചയത് അംഗങ്ങൾ ആയ സലീം കുന്നമ്പത്ത്, മുഹമ്മദ്‌ അസ്‌ലം, മുബീന സലീം എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചാരിറ്റി കൺവീനർ എം സി മുസ്തഫ, ഫൈസൽ മൂന്നയിനി, പി. എം ഹംസ, ആർ വി ശറഫുദ്ധീൻ, പി വി ശിവാനന്ദൻ, മുസ്തഫ കുറഞ്ഞിയൂർ, ഷറഫു കുഴിങ്ങര, ഷക്കീർ തങ്ങൾ, പി .ടി ഷാഹു ഒറ്റയിനി, ഹുസൈൻ എടയൂർ എന്നിവർ പങ്കെടുത്തു.

planet fashion

Comments are closed.