mehandi banner desktop
Chavakkad online

ഹോട്ടൽ ജീവനക്കാർക്കായി കെ.എച്ച്.ആർ.എ. ബോധവത്കരണ ക്ലാസ്സും ഹെൽത്ത് കാർഡ് ക്യാമ്പും സംഘടിപ്പിച്ചു.

Ft

ഗുരുവായൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റ്, ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഹോട്ടൽ ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടി സംസ്ഥാന ട്രഷറർ സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് സേഫ്റ്റി ഓഫീസർ അഷ്റഫ് ക്ലാസ്സ് നയിച്ചു. ഈ ക്ലാസ്സ് ഹിന്ദിയിലേക്ക് എൻ.പി. അഷ്റഫ് പരിഭാഷപ്പെടുത്തി നൽകി.എ.എസ്. ജോസഫ്, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. ഇതോടനുബന്ധിച്ച് മൈക്രോ ലാബുമായി സഹകരിച്ച് നടത്തിയ ഹെൽത്ത് കാർഡ് ക്യാമ്പിൽ ഇരുന്നൂറോളം ജീവനക്കാർക്ക് നേത്ര-ചർമ്മ പരിശോധനകളും രക്തപരിശോധനയും ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പരിശോധനകൾ നടത്തി.

Jan oushadi

Comments are closed.