mehandi banner desktop
Chavakkad online

എടക്കഴിയൂർ സ്കൂളിൽ  മെറിറ്റ് ഡേ ‘ ആഘോഷിച്ചു 

Ft

എടക്കഴിയൂർ : എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഡേ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർ. പി. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാമിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി ജോർജ് കെ സ്വാഗതം ആശംസിച്ചു. ഡിസ്ട്രിക്ട് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷംസീറ അഷറഫ്മെ റിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. ആർ. പി. അബ്ദുൽ ഹക്കീം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ സജിത്ത് വി, മദർ പിടിഎ പ്രതിനിധി നിമിത ഷിൽജിത്ത്, വാർഡ് മെമ്പർ സലിം ആച്ചപുള്ളി, ഒ.എസ്.എ പ്രതിനിധി ബഷീർ കല്ലായിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഋതി ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Jan oushadi

Comments are closed.