mehandi banner desktop

ലഹരിക്കെതിരെ കൈകോർത്ത് അമൽ സ്കൂളും വടക്കേക്കാട് പോലീസും

fairy tale

വടക്കേകാട് : അമൽ ഇംഗ്ലീഷ് സ്കൂളിന്റെയും വടക്കേക്കാട് ജനമൈത്രി പോലീസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം  ആചരിച്ചു. അമൽ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം സമൂഹത്തിൽ എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.അമൽ സ്കൂൾ മാനേജ്‌മെന്റ് ചെയർമാൻ അലി പഷ്ണത്തയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് വി സുരേഷ് മുഖ്യാതിഥിയായി. വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  പി പി ജസ്റ്റിൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ ഗഫൂർ നാലകത്ത് സ്വാഗതമാശംസിച്ച ചടങ്ങിൽ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ ആശംസകൾ അറിയിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ എസ് ഹരിദയാൽ  നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് ബേബിരാജ് ചെറായി  ഏകാങ്ക നാടകം അവതരിപ്പിച്ചു.അമൽ മാനേജ്‌മെന്റ് വൈസ് ചെയർമാൻ കെ വി ഹനീഫ്, സെക്രട്ടറി അബ്ദുൽ റഹ്മാൻ മുണ്ടാറയിൽ, ട്രഷറർ ഫസലു റഹ്മാൻ, മാനേജ്‌മെന്റ് അംഗം അബു ഏനിക്കുട്ടി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

planet fashion

Comments are closed.